രോഗി വിദ്യാഭ്യാസ പംഫ്ലെറ്റ് • Evidence based

മുട്ടുവേദന കുറയ്ക്കാം.
നടപ്പ് തിരികെ പിടിക്കാം.

മുട്ടിലെ തേയ്മാനം/ഓസ്റ്റിയോആർത്ത്രൈറ്റിസ് ഉള്ളവർക്ക് ദിവസേന ചെയ്യാവുന്ന പ്രധാന കാര്യങ്ങൾ — ചുരുക്കത്തിൽ, പ്രായോഗികമായി.

ആദ്യ സന്ദേശം

മുട്ടുവേദന വന്നാൽ പൂർണ വിശ്രമം മാത്രം പരിഹാരമല്ല. ശരിയായ വ്യായാമം, ഭാരം നിയന്ത്രണം, വേദന നിയന്ത്രണം, ശീലമാറ്റം — ഇവയാണ് ചികിത്സയുടെ അടിസ്ഥാനം.

വ്യായാമംഭാരം കുറയ്ക്കൽരോഗി വിദ്യാഭ്യാസംസ്വയം നിയന്ത്രണം

എപ്പോൾ ഡോക്ടറെ കാണണം?

  • വീഴ്ച/പരിക്ക് കഴിഞ്ഞ് കഠിന വേദന
  • മുട്ട് വളരെ വീക്കം, ചുവപ്പ്, ചൂട്
  • പനി കൂടെ മുട്ടുവേദന
  • കാലിൽ ഭാരം വെക്കാൻ കഴിയാത്തത്
  • മുട്ട് പൂട്ടിപ്പോകൽ അല്ലെങ്കിൽ ആവർത്തിച്ച് വഴുതൽ

ദിവസവും ചെയ്യേണ്ട 5 കാര്യങ്ങൾ

1

ചലനം നിർത്തരുത്

ദിവസവും 20–30 മിനിറ്റ് നടക്കുക/സൈക്കിൾ/നീന്തൽ. വേദന കൂടുതലെങ്കിൽ സമയം ചെറിയ ഭാഗങ്ങളാക്കി ചെയ്യുക.

2

മസിൽ ശക്തിപ്പെടുത്തുക

തൈ മസിൽ, ഹാംസ്ട്രിംഗ്, ഹിപ്പ് മസിൽ strengthening മുട്ടിന്റെ ഭാരം കുറയ്ക്കുന്നു.

3

ഭാരം കുറയ്ക്കുക

അധിക ഭാരം മുട്ടിലെ സമ്മർദ്ദം കൂട്ടും. 5–10% ഭാരം കുറച്ചാൽ പോലും വേദനയും പ്രവർത്തനവും മെച്ചപ്പെടാം.

4

പടിയും നിലത്തിരിപ്പും കുറയ്ക്കുക

ദീർഘനേരം കുത്തിയിരിപ്പ്, നിലത്തിരുന്ന് എഴുന്നേൽക്കൽ, ആവർത്തിച്ചുള്ള പടി കയറൽ എന്നിവ വേദന കൂട്ടാം.

5

സഹായ ഉപകരണങ്ങൾ ലജ്ജിക്കേണ്ടതല്ല

വേദന കൂടുതലുള്ള വശത്തിന് എതിർകൈയിൽ വടി ഉപയോഗിക്കുന്നത് വേദനയും നടപ്പും മെച്ചപ്പെടുത്താം.

വീട്ടിൽ ചെയ്യാവുന്ന ലളിത വ്യായാമങ്ങൾ

  • Quadriceps setting: മുട്ട് നേരെ വെച്ച് തൈ മസിൽ മുറുക്കുക. 5 സെക്കന്റ് പിടിക്കുക. 10–15 തവണ.
  • Straight leg raise: ഒരു കാൽ മടക്കി, വേദനയുള്ള കാൽ നേരെ ഉയർത്തുക. 10 തവണ.
  • Heel slide: കിടന്ന് കാൽ പതുക്കെ മടക്കി നീട്ടുക. 10–15 തവണ.
  • Sit-to-stand: കസേരയിൽ നിന്ന് പതുക്കെ എഴുന്നേറ്റ് ഇരിക്കുക. 8–10 തവണ.
  • Calf stretch: മതിലിൽ കൈ വെച്ച് പാദത്തിന് പിന്നിലെ മസിൽ stretch ചെയ്യുക. 20 സെക്കന്റ്.

നിയമം: വ്യായാമ സമയത്ത് സഹിക്കാവുന്ന ചെറിയ വേദന സാധാരണയാണ്. എന്നാൽ വേദന അടുത്ത ദിവസം കൂടുതലായാൽ അളവ് കുറയ്ക്കുക.

ചികിത്സയിൽ തെളിവ് ശക്തമായവ

Patient educationവേദന മനസ്സിലാക്കൽ, activity pacing
Exercise therapySupervised/unsupervised/aquatic exercise
Self-managementലക്ഷ്യം നിശ്ചയിച്ച് പതിവായി ചെയ്യുക
Topical NSAID gelനിഷിദ്ധമല്ലെങ്കിൽ ഉപയോഗിക്കാം
Pain medicinesParacetamol/NSAID — ഡോക്ടർ നിർദേശപ്രകാരം
Weight lossഅധികഭാരം ഉള്ളവർക്ക് പ്രധാനമാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • “തേയ്മാനം ഉണ്ട്, അതിനാൽ നടക്കരുത്” — തെറ്റായ ധാരണ.
  • വടി/brace ഉപയോഗിക്കുന്നത് രോഗം മോശമായി എന്നല്ല; വേദന കുറയ്ക്കാനുള്ള സഹായമാണ്.
  • Supplements എല്ലാർക്കും ഒരുപോലെ ഗുണം ചെയ്യണമെന്നില്ല; തെളിവ് പരിമിതമാണ്.
  • Hyaluronic acid injection എല്ലാവർക്കും routine ആയി നിർദേശിക്കുന്നില്ല.
  • മുട്ടിലെ തേയ്മാനത്തിന് മാത്രം arthroscopy wash/lavage സാധാരണയായി ഗുണകരമല്ല.
  • Tramadol/strong painkillers സ്വമേധയാ കഴിക്കരുത് — പാർശ്വഫലങ്ങൾ കൂടുതലാകാം.

ഭക്ഷണവും ഭാരം നിയന്ത്രണവും

  • ഓരോ ഭക്ഷണത്തിലും protein ചേർക്കുക: മുട്ട, മീൻ, പയർ, കടല, തൈര്.
  • ചോറിന്റെ അളവ് കുറച്ച് പച്ചക്കറി/സലാഡ് കൂട്ടുക.
  • ചായ/കാപ്പിയിലെ പഞ്ചസാര, bakery snacks, fried food കുറയ്ക്കുക.
  • ആഴ്ചയിൽ 4–5 ദിവസം 20–30 മിനിറ്റ് brisk walk ലക്ഷ്യം വെക്കുക.
  • Crash diet വേണ്ട; പതുക്കെ കുറയുന്ന ഭാരം നിലനിൽക്കും.

Traffic-light പ്ലാൻ

Greenലഘുവേദന: നടക്കുക, exercise തുടരുക, ice/gel ഉപയോഗിക്കാം.
Yellowവേദന കൂടുന്നു: activity കുറച്ച് 2–3 ദിവസം modify ചെയ്യുക; ഡോക്ടർ പറഞ്ഞ മരുന്ന് മാത്രം.
Redവീക്കം/പനി/പരിക്ക്/ഭാരം വെക്കാനാവില്ല: ഉടൻ പരിശോധന.

തയ്യാറാക്കിയത്

Dr. Harijith Sathyajith
MS Orthopaedics • Consultant Orthopaedic Surgeon • Founder, Orthonotes & The Bone Stories